ബംഗളൂരു സംഘര്‍ഷം: യു.എ.പി.എയും ഗുണ്ടാ ആക്ടും ചുമത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ബംഗളൂരു സംഘര്‍ഷത്തില്‍ പ്രതികള്‍ക്കു മേല്‍ യു.എ.പി.എയും ഗുണ്ടാ ആക്ടും ചുമത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അക്രമത്തെ തുടര്‍ന്ന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് ആലോചിക്കാന്‍ മുഖ്യമന്ത്രി ബി.സ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയും ഇന്ന് യോഗം ചേര്‍ന്നിരുന്നു. യു.എ.പി.എ ചുമത്തുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയില്‍ ആലോചിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വരുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ നവീനെ പൊലിസ് അറസ്റ്റ് ചെയ്തു. സംമഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പൊലിസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് എ.സ്.ഡി.പിഐ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."