HOME
DETAILS
MAL
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാൻ ബ്ലോക്ക് ജാഗ്രത സംഗമം സംഘടിപ്പിച്ചു
backup
August 17 2020 | 12:08 PM
റിയാദ്: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാൻ ബ്ലോക്ക് കമ്മറ്റി ജാഗ്രത സംഗമം സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യം തടവറയില്‍' എന്ന പ്രമേയത്തിൽ ജിസാൻ ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ ആറ്റൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ബ്ലോക്ക് ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് സ്വാഗതം ആശംസിച്ചു, ഹംസ മൗലവി കാവന്നൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം ജിസാൻ ചാപ്റ്റർ പ്രസിഡന്റ് റഷീദ് എരുമേലി, അൻവർ ഷാ കൊല്ലം,അബ്ദുൽ റഷീദ് വേങ്ങര,ജംഷീദ് എടക്കര, അബ്ദുൽ റസാഖ്, ഷഫീഖ് മൂന്നിയൂർ, റഹീം കുന്നുംപുറം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."