HOME
DETAILS
MAL
റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
backup
May 02 2017 | 18:05 PM
തൊടുപുഴ: ഭക്ഷ്യസുരക്ഷാനിയമം പൂര്‍ണമായി നടപ്പാക്കാത്തതിലും റീട്ടെയില്‍ കടക്കാര്‍ക്ക് മാസവരുമാനം നല്കുന്നതില് സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാത്തതിലും പ്രതിഷേധിച്ച് റേഷന്‍ കടക്കാര് നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ തൊടുപുഴ താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് കേരളാ സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി അറിയിച്ചു.
മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിന് ഒരു മാസത്തെ സാവകാശം മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അസോസിയേഷന് തീരുമാനിച്ചതെന്ന് താലൂക്ക് ജനറല്‍ സെക്രട്ടറി എ. കെ. അഷ്റഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."