പുതുതലമുറക്ക് സ്വാതന്ത്ര്യത്തിന്റെ അനുഭൂതി പകർന്ന് നൽകാനാകണം - വിടി ബൽറാം എം എൽ എ
മനാമ: പൂർവീകർ ജീവൻ ത്യജിച്ചു നേടിയ സ്വാതന്ത്ര്യത്തിന്റെ അനുഭൂതി പുതിയ തലമുറക്ക് പകർന്ന് നൽകാൻ യുവതലമുറക്ക് സാധിക്കണമെന്ന് വിടി ബൽറാം എം എൽ എ അഭിപ്രായപ്പെട്ടു.
ജിസിസി എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖലാ വാട്സാപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ ചടങ്ങിൽ പ്രാർത്ഥന നടത്തി. സമീർ മൗലവി മദീന അധ്യക്ഷത വഹിച്ചു ടി എ കരീം കുന്നുംകൈ ആമുഖ പ്രഭാഷണം നടത്തി
അഡ്വ ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, സുഹൈൽ അസ്ഹരി , ഇസ്മായിൽ ഉദിനൂർ ,യൂനുസ് ഫൈസി കാക്കടവ് ,സാദിഖ് മൗലവി. ഓട്ടപ്പടവ് സകരിയ ദാരിമി ബഹ്‌റൈൻ ,ഹകീം ഹസനി കുവൈത്ത് ,ഷൗക്കത്തലി മാസ്റ്റർ ,റഹീസ് അത്തുട്ടി ,എന്നിവർ പ്രസംഗിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ഉനൈസ്‌കോയ തങ്ങൾ മണ്ണാർക്കാട് നേതൃത്വം നൽകി. കദർ അത്തുട്ടി സ്വാഗതവും ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."