HOME
DETAILS

ഉത്തരകൊറിയയില്‍ യുദ്ധഭീതി ആര്‍ക്ക്

  
backup
May 02 2017 | 19:05 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ad%e0%b5%80


ലോകത്ത് ഏറ്റവും പ്രായംകുറഞ്ഞ അപകടകാരികളായ ഭരണാധികാരികളില്‍ ഒരാളായ ഉത്തര കൊറിയയിലെ കിം ജോങ് ഉന്നും അമേരിക്കയിലെ ഏറ്റവുംപ്രായംകൂടിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വൈരം ലോകത്തെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിരിക്കുകയാണ്. പൂര്‍വേഷ്യയിലെ കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ആണവായുധ ഭീഷണിയാണ് അമേരിക്കയുള്‍പ്പെടെയുള്ള വന്‍ശക്തികളെ പേടിപ്പെടുത്തുന്നത്.
ഉത്തരകൊറിയയെന്ന ഒറ്റപ്പെട്ട രാജ്യവും അവിടത്തെ എന്തിനും മടിക്കാത്ത സ്വേച്ഛാധിപതി കിം ജോങ് ഉന്‍ എന്ന മുപ്പത്തിമൂന്നുകാരനും യഥാര്‍ഥത്തില്‍ അമേരിക്കയെപ്പോലുള്ള വന്‍ശക്തിയെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നതു ചെറിയ കാര്യമല്ല.

ഉത്തരകൊറിയ ചെറിയ മീനല്ല
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ 100 ദിനം പൂര്‍ത്തിയാക്കിയപ്പോഴാണ് ഉത്തരകൊറിയ അവരുടെ 85 ാം സൈനികദിനാചരണത്തില്‍ ചരിത്രത്തിലെ ഏറ്റവുംവലിയ സൈനികാഭ്യാസം നടത്തിയത്. അതിന് ഏതാനുംനാള്‍ മുന്‍പു നടന്ന ഉത്തരകൊറിയന്‍ ദേശീയ ദിനമായ ഡേ ഓഫ് സണ്‍ ദിനത്തില്‍ തങ്ങളുടെ സായുധശക്തിയെ ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന സൈനികപരേഡും ഉത്തരകൊറിയ നടത്തിയിരുന്നു. അത് ഒരു പയ്യന്‍ ഭരണാധികാരിയുടെ ഭ്രാന്തമായ ആവേശമായിരുന്നില്ല. അമേരിക്കയുടെ സൈനികനീക്കത്തിനു തടയിടുകയെന്ന നയതന്ത്രലക്ഷ്യവും സന്ദേശവും അതിലുണ്ടായിരുന്നു.
അതിനുശേഷം ഉത്തര കൊറിയ രണ്ടുതവണ മിസൈല്‍ പരീക്ഷണം നടത്തിയിട്ടും സൈനികമായി എന്തെങ്കിലും മുന്നറിയിപ്പു നല്‍കാന്‍പോലും അമേരിക്കയ്ക്കു കഴിയാത്തത് ഒരര്‍ഥത്തില്‍ ഉത്തരകൊറിയയുടെ സൈനികശക്തിയുടെ ആഴമറിയാത്തതു കൊണ്ടാണ്. ആയുധങ്ങളുടെ കാര്യത്തില്‍ അമേരിക്കയുടെ ഏഴയലത്ത് എത്തില്ലെങ്കിലും ഉത്തരകൊറിയയ്ക്കു ശക്തമായ നശീകരണായുധങ്ങളുണ്ട്. അത് എങ്ങനെ, എപ്പോള്‍, എവിടെ പ്രയോഗിക്കുമെന്ന് അമേരിക്കയ്ക്കു തീര്‍ച്ചയില്ല.
അമേരിക്കക്കാര്‍ മെയിന്‍ ലാന്‍ഡ് എന്നു പറയുന്ന മാതൃരാജ്യത്തിന്റെ മണ്ണിലേയ്ക്കു മറ്റൊരു രാജ്യത്തിന്റെ സൈനികായുധം പതിച്ചാല്‍ അമേരിക്കയുടെ അഭിമാനക്കോട്ട തകരുമെന്നു ട്രംപിന് ഉറപ്പുണ്ട്. ഉത്തരകൊറിയ 8000 കി.മി വരെ ദൂരത്തില്‍ എത്താവുന്ന ആണവമിസൈല്‍ ഈയിടെ പരീക്ഷിക്കുകയും അതു സൈനികപരേഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. യു.എസിലെ അലാസ്‌ക തകര്‍ക്കാനും അമേരിക്കയുടെ പകുതിവരെ എത്താനും ഈ മിസൈലിനു കഴിയും. 13,000 കി.മി വരെ ദൂരപരിധിയുള്ള മിസൈലും ഉത്തരകൊറിയയുടെ പക്കലുണ്ടെന്നാണു കരുതുന്നത്.
2016 ജനുവരിയില്‍ കിം ആദ്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നടത്തി. അമേരിക്ക താണ്ടി കാനഡ വരെ എത്തുന്നതാണിത്. ചൈനയുടെ പിന്തുണയോടെ കരുക്കള്‍ നീക്കുന്ന കിമ്മിനെ വന്‍സ്രാവായിത്തന്നെയാണു ട്രംപ് കരുതുന്നത്. അതാണു ചര്‍ച്ചയുടെ വഴിയും പ്രശ്‌നപരിഹാരത്തിന് അദ്ദേഹം തേടുന്നത്.

യു.എസ് പടയൊരുക്കം
അമേരിക്കയുടെ ഏറ്റവുംവലിയ വിമാനവാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ കടലില്‍ നങ്കൂരമിട്ടു. കപ്പലില്‍ 90 വരെ യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇടമുണ്ട്. 333 മീറ്റര്‍ നീളവുമുള്ള കപ്പലില്‍ 6,062 ജീവനക്കാര്‍ക്കും തങ്ങാം. ഉത്തരകൊറിയയെ ആക്രമിക്കാന്‍ മിസൈല്‍ പ്രതിരോധകപ്പലുകളടക്കം അഞ്ചുകപ്പലുകളുടെ അകമ്പടിയോടെയാണു കാള്‍ വിന്‍സണ്‍ കൊറിയന്‍ കടലിലെത്തിയത്. കടലില്‍നിന്നുള്ള ആക്രമണം ചെറുക്കാന്‍ ഉത്തരകൊറിയയും തയാറെടുത്തു കഴിഞ്ഞു.
നിലവിലുള്ള സേനാവിന്യാസ പ്രകാരം ഉത്തരകൊറിയയെ ആക്രമിക്കാന്‍ ദക്ഷിണകൊറിയയാണ് അമേരിക്ക താവളമാക്കുക. ഇവിടെ 28,000 യു.എസ് സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയിലെ ഒസാന്‍, കുന്‍സാന്‍ എന്നിവിടങ്ങളില്‍ യു.എസിനു വ്യോമതാവളവും ഷിന്‍ഹായെയില്‍ നാവികതാവളവുമുണ്ട്.
ദക്ഷിണകൊറിയ കഴിഞ്ഞാല്‍ ഉത്തരകൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള യു.എസ് താവളം ജപ്പാനിലാണ്. 36,700 യു.എസ് സൈനികരാണു ജപ്പാനിലുള്ളത്. ജപ്പാന്‍ ദ്വീപായ ഒക്കിനാവയിലാണ് യു.എസ് പടയൊരുക്കം ശക്തമാക്കുന്നത്. ഇവിടെ രണ്ടു വ്യോമതാവളങ്ങളും ഒരു മറൈന്‍ കോര്‍പ് താവളവുമുണ്ട്.
ഇതുകൂടാതെ ജപ്പാനില്‍ യു.എസിന് മൂന്നു വ്യോമതാവളവും രണ്ടു നാവിക താവളവും ഒരു മറൈന്‍ കോര്‍പ് താവളവുമുണ്ട്. പസഫിക് സമുദ്രത്തിലെ ഗുവാന്‍ ദ്വീപാണ് യു.എസിന്റെ മറ്റൊരു സേനാ താവളം. ഇവിടെ 4,300 സൈനികരാണുള്ളത്. ഒരു വ്യോമതാവളവും മറ്റൊരു നാവികതാവളവും ഇവിടെയുണ്ട്. കൂടാതെ പസഫിക്കിലും ജപ്പാന്‍ കടലിലുമായി യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഉള്‍പ്പെടെ യുദ്ധക്കപ്പലുകളും ദ.കൊറിയന്‍ തീരത്തു യു.എസ്.എസ് മിഷിഗണ്‍ ഉള്‍പ്പെടെയുള്ള ആണവമുങ്ങിക്കപ്പലും എത്തിയതാണു യുദ്ധസാധ്യത വര്‍ധിപ്പിക്കുന്നത്.

ചൈനയും യു.എസ് ആശങ്കയും
യു.എസ് സേനാവിന്യാസം ശക്തിപ്പെടുത്തിയതിനു പിന്നാലെ ചൈന മേഖലയില്‍ കൂടുതല്‍ പടയൊരുക്കം നടത്തി. കഴിഞ്ഞദിവസമാണു ചൈന യു.എസ്.എസ് കാള്‍ വിന്‍സണിനോളം സംവിധാനങ്ങളുള്ള വിമാനവാഹിനി പുറത്തിറക്കിയത്. കഴിഞ്ഞയാഴ്ച ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ചൈന 1.5 ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ ചൈനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഇതെന്നാണു ചൈന പറയുന്നതെങ്കിലും ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ അവര്‍ ഇടപെടുമോയെന്ന സംശയം യു.എസിനുണ്ട്.
യുദ്ധമുണ്ടായാല്‍ അതിന്റെ ഗതിയെന്താകുമെന്നു യു.എസിനു തീര്‍ച്ചയില്ല. അമേരിക്ക എന്തെങ്കിലും പ്രകോപനത്തിനു മുതിര്‍ന്നാല്‍ ചാരമാക്കുമെന്നാണ് ഇന്നലെ ഉത്തരകൊറിയ പറഞ്ഞത്. അന്തിമയുദ്ധമാണ് ഉദ്ദേശ്യമെങ്കില്‍ അത് അമേരിക്കയുടെ അന്ത്യവിധിയാകുമെന്നാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി. എന്‍.എയുടെ മുന്നറിയിപ്പ്. അമേരിക്ക പുറത്തുപോയി നടത്തിയ യുദ്ധത്തിലെല്ലാം പരാജയമാണു നേരിടേണ്ടിവന്നത്. ചരിത്രം ഉത്തരകൊറിയയിലും ആവര്‍ത്തിക്കുമോയെന്ന ഭീതി യു.എസിനെ ആക്രമണത്തില്‍നിന്നു പിന്നോട്ടടിപ്പിക്കുന്നുണ്ട്.
ചെറുരാജ്യത്തിനു മുന്നില്‍ വന്‍ശക്തി പത്തിമടക്കുന്നതിന്റെ കാരണങ്ങളെന്താണ്. അതിനെക്കുറിച്ചു നാളെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago