തീര്‍ഥാടകര്‍ ഹജ്ജ് നിയമങ്ങള്‍ പാലിക്കണം: മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്
ജിദ്ദ: ഓരോ വര്‍ഷവും ഹജ്ജ് മന്ത്രാലയം തീര്‍ഥാടകരുടെ സുരക്ഷയ്ക്കുവേണ്ടിയും സുഖമമായ നടത്തിപ്പിനു വേണ്ടിയും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്ദന്.
സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി മുഴുവന്‍ തീര്‍ഥാടകരും ഹജ്ജ് നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹജ്ജ് കടുത്ത വേനലിലായതിനാല് സേവന സംഘങ്ങള്‍ തങ്ങളുടെ കീഴിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ഇ- ബ്രേസ്ലറ്റ്, പുണ്യ സ്ഥലങ്ങള്‍ക്കിടയില്‍ ബസുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ഉപയോഗം കൂടുന്നതിനാല്‍ വാട്ടര്‍ കൂളിങ് സംവിധാനമുള്ള എയര്‍കണ്ടീഷന്‍ യൂനിറ്റുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ശീതീകരിച്ച സ്ഥലങ്ങള്‍ ഒരുക്കും. ഹജ്ജ് വേളയില്‍ മിനയിലെയും അറഫയിലെയും തിരക്കൊഴിവാക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ പുനഃപരിശോധിക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്.
കല്ലേറ് കര്മത്തിനുള്പ്പെടെ തീര്‍ഥാടകരെ സംഘമായി അയക്കുന്നതിനു പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മക്ക വികസന അതോറിറ്റി, വിവിധ സുരക്ഷ വിഭാഗങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഹജ്ജ് മന്ത്രാലയമാണ് നേരത്തെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നത്. തിരക്കും കാലാവസ്ഥയും പരിഗണിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."