HOME
DETAILS
MAL
കാന്‍ഡിഡേറ്റ് ലോഗിന്‍ അയവുവരുത്തി വിദ്യാഭ്യാസ വകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
backup
August 19 2020 | 02:08 AM
തൃക്കരിപ്പൂര്‍: പ്ലസ് വണ്‍ ഏകജാലകം കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിക്കുന്നതിനും, അപേക്ഷാ സമര്‍പ്പണ സമയത്ത് തെറ്റായ മൊബൈല്‍ നമ്പര്‍ നല്കിയവര്ക്കുമുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. അപേക്ഷ സമര്‍പ്പിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ ഒ.ടി.പി സംവിധാനത്തിലൂടെ പാസ് വേര്‍ഡ് നിര്‍മിക്കണമെന്നായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.
അപേക്ഷാ സമയത്ത് നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ തെറ്റായി നല്കിയാല് ഒ.ടി.പി കിട്ടുകയോ ലോഗിന്‍ ചെയ്യാനോ പറ്റുമായിരുന്നില്ല. ഇതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് കാന്‍ഡിഡേറ്റ് ലോഗിനുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. അപേക്ഷാ സമയത്ത് മൊബൈല്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയവര്‍, ശരിയായ നമ്പര്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷകനും രക്ഷിതാവും ഒപ്പു വച്ച പ്രത്യേക തിരുത്തല്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷാ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, സ്കീം, വിജയിച്ച വര്‍ഷം, ജനന തിയതി, ശരിയായ മൊബൈല്‍ നമ്പര്‍ എന്നിവ ടൈപ് ചെയ്ത്,ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി, അപേക്ഷകന്റെ ആധാറിന്റെ കോപ്പി സ്കാന്‍ ചെയ്ത് ശരരേലഹഹറവലെ@ഴാമശഹ.രീാ എന്ന ഇ മെയിലിലേക്ക് അയയ്ക്കണം.
ആദ്യം സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകളോ ഉള്‍പ്പെടുത്തലുകളോ ഉണ്ടെങ്കില്‍ മാത്രം 20ന് മുന്‍പ് കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിച്ച് തിരുത്തലുകള്‍, ഉള്‍പ്പെടുത്തലുകള്‍ നടത്തി അന്തിമമായി ഉറപ്പുവരുത്തണം. മറ്റുള്ള എല്ലാവരും ട്രയല്‍ അലോട്മെന്റിന് മുന്‍പ് ഈ മാസം 24നുളളില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."