കാറില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ തനിക്കധികാരമില്ലെന്ന് കര്‍ണാടക മന്ത്രി
മംഗളൂരു: ഇന്ത്യയില്‍ എല്ലാവരും വി.ഐ.പികളാണെന്ന് പറഞ്ഞ് മന്ത്രിമാരുടെ കാറുകളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കര്‍ണാടകയില്‍ അനുസരിക്കേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി യു.ടി. ഖാദര്‍.
സംസ്ഥാനത്തെ മന്ത്രിമാര്‍ അനുസരിക്കുന്നത് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വാക്കുകളാണ്. അതിനുപകരം മോദിയുടെ വാക്കുകള്‍ അനുസരിക്കുകയെന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കാറില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ താന്‍ മാറ്റാമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ട കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. തന്റെ കാറില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ തനിക്ക് അധികാരമില്ല. അത് കാബിനറ്റ് തീരുമാനിക്കേണ്ട വിഷയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."