കിടപ്പുരോഗികള്‍ക്ക് ഉപകരണ വിതരണം നടത്തി
ചേര്‍ത്തല: റോട്ടറി ക്ലബ്ബ് ഓഫ് ചേര്‍ത്തലയുടെ ആഭിമുഖ്യത്തില്‍ സ്പൈന്‍ ഇന്‍ജേഡ് ഡിപ്പന്റെഡ് ഡിസേബിള്‍ഡ് അസോസിയേഷന്റെ നാലാമത് കുടുംബ സംഗമവും സഹായ വിതരണവും നടത്തി. റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്മാന് ഐസക് മാടവന ഉദ്ഘാടനം ചെയ്തു. സിദ്ധപ്രസിഡന്റ് ഷീബാ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര് റസ്റ്റം മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷണ കിറ്റ് വിതരണം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.ബി സുധീഷ് നിര്‍വ്വഹിച്ചു. സഹായ ഉപകരണ വിതരണം റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോക്ടര്‍ ടീനാ ആന്റണി യും പ്രവര്‍ത്തന അവലോകനം സിദ്ധ ഖജാന്‍ജി ശിവദാസും നിര്‍വ്വഹിച്ചു.
റോട്ടറി ഇന്നര്വീര് ക്ലബ്ബ് ന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്ക് ' ഭക്ഷണ കിറ്റുകളും ബാത്ത് ടവ്വലുകളും നല്കി.
പി.കെ.ധനേശന്‍, ഡോക്ടര്‍ ഷൈലമ്മ, ജയകുമാര്‍, ബാബു സി വേലംപറമ്പില്‍, ബാബുമോന്. ഡോക്ടര്‍ ശ്രീദേവന്‍, ഡോക്ടര്‍ ആന്റണി അഡ്വക്കറ്റ് സി.കെ. രാജേന്ദ്രന്, ടി.പി.നാസര്‍, ജോര്‍ജ് പൊന്നേഴത്ത്, സുരേഷ് ബാബു, ശിവന്‍കുട്ടി നായര്‍, എസ്.പി.ബിജു. അജീഷ്, പി.ജെ.ജോസഫ്, ഹേമലത, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."