HOME
DETAILS

മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് നാളെ തുടക്കം

  
backup
August 19 2020 | 03:08 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af-5

 


തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182ാം ആണ്ടുനേര്‍ച്ചയ്ക്ക് നാളെ തുടക്കമാവും. മമ്പുറം മഖാമിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തീര്‍ഥാടകരെ പങ്കെടുപ്പിക്കാതെ ആണ്ടുനേര്‍ച്ച സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപന ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ ചടങ്ങുകളും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ചെയ്യുമെന്നും തീര്‍ഥാടകര്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 21ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്.
നാളെ സിയാറത്ത്, കൊടികയറ്റം, മമ്പുറം സ്വലാത്ത് എന്നിവ നടക്കും. മഖാം സിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മമ്പുറം അഹ്മദ് ജിഫ്‌രി കൊടികയറ്റം നടത്തും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് സദസ്സിന് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്ലി നേതൃത്വം നല്‍കും.
21ന് രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ മതപ്രഭാഷണങ്ങള്‍ നടക്കും. 22ന് രാത്രി സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 23ന് രാത്രി ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. 24ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. 25ന് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26ന് രാത്രി നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ആമുഖ പ്രാര്‍ഥന നടത്തും. ദിക്‌റ് ദുആക്ക് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
നേര്‍ച്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് മഖാമില്‍ മൗലിദ് ചടങ്ങും നടക്കും. മമ്പുറം തങ്ങളുടെ ജീവിതം, ചരിത്രം, മഖാമിന്റെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന വിവിധ ഭാഷകളിലുള്ള മഖാം വെബ്‌സൈറ്റ് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച ലോഞ്ച് ചെയ്യും. കോവിഡ് പടരുന്ന സാഹചര്യം പരിഗണിച്ച് തീര്‍ഥാടകര്‍ ആരും മമ്പുറത്തേക്ക് എത്തരുതെന്നും നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ഓണ്‍ലൈനിലും ചെമ്മാട് ദാറുല്‍ഹുദായിലും സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago