HOME
DETAILS

പ്രവര്‍ത്തകരെ ആവേശത്തിലാറാടിച്ച് റോഡ് ഷോയുമായി സ്ഥാനാര്‍ഥികള്‍

  
backup
April 21 2019 | 05:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

കൊച്ചി: പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തകരെ ആവോശത്തിലാറാടിച്ച് സ്ഥാനാര്‍ഥകളുടെ റോഡ്‌ഷോ. എറണാകുളം നിയജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി രാജീവ്, ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് എന്നവരുടെ റോഡ് ഷോകളാണ് പ്രവര്‍ത്തകുടെ ആവേശത്താല്‍ വന്‍ റാലികളായി മാറിയത്.
എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ രാവിലെ എറണാകുളം മഹാദേവക്ഷേത്രത്തില്‍ നിന്നാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. മികച്ച സ്വീകരണമായിരുന്നു ഓരോ പോയിന്റിലും ഹൈബിയുടെ പര്യടനത്തിന് ലഭിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റും വാഹനങ്ങളില്‍ ഹൈബിക്ക് അകമ്പടി സേവിച്ചു. പര്യടനം എറണാകുളം മാര്‍ക്കറ്റ് വഴി കയറി കൊച്ചിയിലെ കൊച്ചിയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്തര്‍ശിച്ച് കുന്നുംപുറം ഭാഗത്ത് അവസാനിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി രാജീവ് റോഡ്‌ഷോയോടെയാണ് തന്റെ ഇന്നലത്തെ പര്യടനത്തിന് സമാപനം കുറിച്ചത്. മഹാരാജാസ് കോളജിന് സമീപം നിന്ന് ആരംഭിച്ച റോഡ്‌ഷോ ചത്യത്ത് റോഡിനടുത്ത് സമപിച്ചു. കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും മറ്റുമായും നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയ്ക്ക് അകമ്പടി സേവിച്ചത്. രാജീവിന്റെ രണ്ട് മക്കളും സംവിധായന്‍ ആഷിക് അബു, നടന്‍മാരായ ഇര്‍ഷാദ് അലി, വിജയകുമാര്‍ എന്നിവരും തുറന്ന വാഹനത്തില്‍ രാജീവിനൊപ്പമുണ്ടായിരുന്നു. സംവിധായകരായ ശ്യാം പുഷ്‌കരന്‍, മധു സി നാരായണന്‍, സിദ്ധാര്‍ഥ ഭരതന്‍, സമീര്‍ താഹിര്‍ തുടങ്ങിയവര്‍ റോഡ് ഷോക്ക് അഭിവാദ്യമര്‍പ്പിച്ചു. പി രാജീവിന്റെ സുഹൃത്തുക്കളും പാര്‍ട്ടി അനുഭാവികളുമടക്കം വലിയൊരു ജനാവലി റോഡ് ഷോയില്‍ അണിനിരന്നു.
ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ അത്താണി കാരക്കാട്ട്കുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ ആലുവ ടൗണ്‍ ചുറ്റി ചൂര്‍ണിക്കര വഴി കാഞ്ഞൂരില്‍ സമാപിച്ചു. വാദ്യഘോഷങ്ങളും ഇരുചക്രവാഹനങ്ങളും തീര്‍ത്ത ആവേശകൊടുങ്കാറ്റില്‍ വീഥികള്‍ ത്രിവര്‍ണസാഗരമായി മാറി. ചാലക്കുടി മണ്ഡലം ഇനി വിട്ടുകൊടുക്കില്ല എന്‍ ദൃഢ പ്രതിജ്ഞയുമായാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
പ്രധാന കവലകളിലെല്ലാം സ്ഥാനാര്‍ഥിയെ കാണാനും ആശിര്‍വദിക്കാനും സ്ത്രീകളടക്കമുള്ളവര്‍ കാത്തുനിന്നിരുന്നു. പെരുമഴയെയും വകവെയ്ക്കാതെയാണ് പൂത്തിരികളും കോലുകളിയും ദഫ്മുട്ടുമൊക്കെയായി പ്രവര്‍ത്തകര്‍ റോഡ്‌ഷോയ്ക്ക് കൊഴുപ്പേകിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ മെഗാ റോഡ് ഷോ രാവിലെ 7.30ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലാണ് മെഗാ കയ്പമംഗലം മണ്ഡലത്തിലെ ചെന്ത്രാപ്പിന്നിയില്‍ ഫ്‌ളാഗോഫ് ചെയ്തത്. എം.എല്‍.മാരായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, വി.ആര്‍ സുനില്‍കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഡേവിസ് മാസ്റ്റര്‍, തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, മണ്ഡലം സെക്രട്ടറി പി.കെ ചന്ദ്രശേഖരന്‍, നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ്, സി.പി.ഐ ജില്ലാ എക്‌സി. അംഗം കെ.വി വസന്തകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഗാ റോഡ് ഷോ പെരുമ്പാവൂരില്‍ നിന്നു വിട്ട് പട്ടിറ്റം എത്താറായപ്പോള്‍ അല്ലപ്രയില്‍ മമ്മൂട്ടി ഇന്നസെന്റിനോടൊപ്പം ചേര്‍ന്നു. കോലഞ്ചേരിയിലെത്തിയപ്പോള്‍ കെ.പി.എസി ലളിത ഇന്നസെന്റിന് വിജയാശംസകളുമായെത്തി. ഓരോ കേന്ദ്രത്തിലും വനിതകള്‍ മാത്രം പങ്കെടുത്ത പ്രത്യേക റോഡ് ഷോകളും ആയിരത്തിലേറെ ഇരുചക്രവാഹനങ്ങള്‍ വീതം പങ്കെടുത്ത റാലികളും മെഗാ റോഡ് ഷോയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. അങ്കമാലിയിലെ സമാപന വേദിയില്‍ ഫ്‌ളാഷ് മോബും അരങ്ങേറി.
മൂവാറ്റുപുഴ: നഗരത്തെ ഇളക്കിമറിച്ച് ഡീന്‍കുര്യാക്കോസിനായി മൂവാറ്റുപുഴയില്‍ റോഡ്‌ഷോ നടത്തി. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം ആവേശക്കടലാക്കി മാറ്റിയാണ് ഇന്നലെ യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചത്.
വൈകുന്നേരം കെ.എസ്.ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോയില്‍ പ്ലക്കാര്‍ഡുകളും ഡീനിന്റെ ചിത്രങ്ങളും കൊടിതോരണങ്ങളുമായി യുവാക്കളുടെ സംഘം അണി നിരന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനായി പ്രചരണം സംഘടിപ്പിച്ചത്.പട്ടണം ചുറ്റി റോഡ് ഷോ കീചേരിപ്പടിയില്‍ നടന്ന പൊതുസമ്മേളനം വി.ടി.ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അധ്യക്ഷനായി. ജോസഫ് വാഴയ്ക്കന്‍, കെ.എം.അബ്ദുള്‍ മജീദ്, കെ.എം.സലിം ജോയി മാളിയേക്കല്‍ പി.പി.എല്‍ദോസ്സ്,മുഹമ്മദ് റഫീക്ക്, സുബൈര്‍ പോയാലി, ഹാഷിം മുഹമ്മദ്, ജോമോന്‍ കുന്നംപുറം, രതീഷ് ചാങ്ങാലിമറ്റം, ബിനില്‍ ജോണ്‍, ഷാന്‍ മുഹമ്മദ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago