വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും
തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതയി ജില്ലാ കമമിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ജില്ലാ ഭരണമേധാവികള്‍ക്കും സ്വീകരണവും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
27ന് രാവിലെ 11ന് ചെറുതോണിയിലെ വ്യാപാരഭവനിലാണ് പരിപാടി.
കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയിലെ സംഘടനാംഗങ്ങളുടെ കുട്ടികളില്‍ എസ്എസ്എല്‍സി, പ്ലസ് ടു (കേരളാ, സിബിഎസ്‌സി) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കും.
ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരായ പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്കും കലക്ടര്‍ എ കൗശിക്, ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ക്കും സ്വീകണം നല്‍കും. സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മാരിയില്‍ കൃഷ്ന്‍ നായര്‍ അധ്യക്ഷനാകും.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ പി.ജെ ജോസഫ് എം.എല്‍.എയും ആര്‍ക്കിടെക്ച്ചര്‍ പ്രവേശന പരീക്ഷാ റാങ്ക് ജേതാവ് അന്‍ഷാദ് സുബൈറിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അവാര്‍ഡ് നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ മാരിയില്‍ കൃഷ്ണന്‍നായര്‍, കെ.എം ദിവാകരന്‍, കെ.പി ഹസന്‍, സി.കെ മോഹനന്‍, ജോസ് വഴുതനപിള്ളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."