HOME
DETAILS
MAL
വാഴാനി ഡാമിലെ ജലം തുറന്നുവിട്ടു
backup
May 02 2017 | 20:05 PM
വടക്കാഞ്ചേരി: പൊള്ളുന്ന വേനലില്‍ കുടിനീരിനായി അലയുന്ന ആയിരങ്ങള്‍ക്കായി വാഴാനി ഡാമിലെ ജലം കനാലിലൂടെ തുറന്ന് വിട്ടു. തിങ്കളാഴ്ച്ച രാത്രിയിലാണ് ജലാശയം കനാലിലേക്ക് തുറന്നത്. വടക്കാഞ്ചേരി നഗരസഭയുടെ പാര്‍ളിക്കാട് വരെ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ. ഡാമില്‍ വെള്ളം തീരെ കുറവായതിനാല്‍ കനാലിലൂടെ എത്ര കിലോമീറ്റര്‍ ദൂരം വെള്ളമെത്തുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് ദിവസമാണ് വെള്ളം കനാലിലൂടെ ഒഴുക്കുക. വേനലിലെ അവസാനത്തെ വെള്ളം തുറക്കലാണ് ഇത്. വരണ്ട് കിടക്കുന്ന പാട ശേഖരങ്ങളിലേക്കും മറ്റ് നീരുറവകളിലേക്കും വെള്ളമെത്തിയതോടെ അത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. കിണറുകളിലും, കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."