HOME
DETAILS
MAL
സുന്ദര്മേനോന് ആനകളുടെ കൊമ്പുപിടിച്ച് നടക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി
backup
May 02 2017 | 20:05 PM
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ആനകളുടെ കൊമ്പുപിടിച്ച് എഴുന്നെള്ളിപ്പ് സ്ഥലത്ത് നടക്കുന്ന പത്മശ്രീ സുന്ദര്‍മേനോന്റെ നടപടി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി ഹെറിട്ടേജ് അനിമല്‍ ടാക്സ് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനകളുടെ നാല് മീറ്റര്‍ അകലത്തിലല്ലാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന ചട്ടം ലംഘിക്കുന്ന ഈ നടപടി മറ്റുള്ളവര്‍ക്ക് കൂടി ആനകളേ ദ്രോഹിക്കാന്‍ പ്രചോദനം നല്‍കുന്നതാണ്. ആനകളുടെ കൊമ്പുകള്‍ പാപ്പാന്മാര് മാത്രമേ പിടിക്കാവൂ എന്നാണ് നാട്ടാനപരിപാലന ചട്ടത്തിലുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതായി വെങ്കിടാചലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."