HOME
DETAILS
MAL
ബൈറൂത്ത് സ്ഫോടനത്തിനു കാരണം ഹിസ്ബുല്ലയുടെ ആയുധശേഖരമല്ലെന്ന് ലബ്നാന്‍
backup
August 20 2020 | 01:08 AM
ബൈറൂത്ത്: ബൈറൂത്ത് തുറമുഖത്ത് ഈമാസമുണ്ടായ വന്‍ സ്ഫോടനത്തിനു പിന്നില്‍ ഹിസ്ബുല്ലയാണെന്ന ആരോപണം തള്ളി ലബ്നാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്. ഹിസ്ബുല്ലയുടെ ആയുധശേഖരത്തിലുണ്ടായ സ്ഫോടനമാകാമെന്ന വാദത്തെ അസാധ്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം എല്ലാ സാധ്യതയും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ല തുറമുഖത്ത് ആയുധങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ ഹിസ്ബുല്ല നേതാവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഫോടനത്തിനു തൊട്ടു മുന്‍പ് തുറമുഖത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നത് കണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും മൈക്കല്‍ ഔന് അറിയിച്ചു. ഈമാസം നാലിന് തുറമുഖത്തെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 200ലേറെ പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."