ഇന്ത്യയെ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് അടിയറവച്ച മോദിയെ താഴെ ഇറക്കുക: കാനം രാജേന്ദ്രന്‍
മണ്ണാര്‍ക്കാട്: ജനാധിപത്യരാജ്യമായ ഇന്ത്യയിലെ സമ്പത്തെല്ലാം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് അടിയറ വെയ്ക്കുന്നതിനെതിരെ ജനകീയപ്രതിഷേധങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടു മുഖേന ഉയര്‍ന്നുവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന്‌കോ മാത്രമല്ല, കോര്‍പ്പറേറ്റുറുകളുടെ സംരക്ഷണമാണ് മോദിയുടെ ഭരണത്തില്‍ നടന്നുവരുന്നത്.
കാഞ്ഞിരപ്പുഴ തൊഴിലാളി പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ (87%) ശതകോടീശ്വരന്മാരിലൊതുങ്ങി. ഇതോടൊപ്പം ദുരിതവും ദരിദ്രവും അനുഭവിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. കോര്‍പ്പറേറ്റുകളുടെ സമ്പത്ത് കൂടികൊണ്ടിരിക്കുന്നുവെന്നും കാനം പറഞ്ഞു. കേരളത്തിലെത്തി എ.കെ ആന്റണി നടത്തിയ ആഹ്വാനം കേരളീയര്‍ മുഖവിലക്കെടുക്കില്ല. ഇന്ത്യയില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നാണ്.
2004ല്‍ നടത്തിയ ആഹ്വാനത്തിന്റെ ആവര്‍ത്തനമാണിത്. 2004 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല, എല്‍.ഡി.എഫിന് 20 ല്‍ 18 സീറ്റു ലഭിച്ചു. അന്ന് വാജ്‌പേയ് സര്‍ക്കാരിനോടുള്ള പ്രതിഷേധമായിരുന്നുവെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ മോദിയോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ 20 ല്‍ 20 സീറ്റുമായി ചരിത്ര വിജയം നേടുമെന്നും കാനം പറഞ്ഞു.
ചിറക്കല്‍പ്പടി മൈത്രി ഓഡിറ്റോറിയത്തില്‍ നടന്ന തൊഴിലാളി പാര്‍ലിമെന്റില്‍ കെഎ വിശ്വനാഥന്‍ അധ്യക്ഷനായി. കെപി സുരേഷ് രാജ്, പി ശിവദാസ്, കെ ലിലീപ്കുമാര്‍, ബാലന്‍പൊറ്റശ്ശേരി, രമണി രാധാകൃഷ്ണന്‍, കെ പ്രവീണ്‍, സി രത്‌നാവതി, പി മണികണ്ഠന്‍, കെ പ്രദീപ്കുമാര്‍, നിസാര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി ചിന്നക്കുട്ടന്‍ സ്വാഗതവും ഇപി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."