HOME
DETAILS
MAL
സംവിധായകന്‍ ഷാനവാസ് ഭീഷണിപ്പെടുത്തിയതായി പരാതി
backup
May 02 2017 | 20:05 PM
പൊന്നാനി : തൃക്കാവിലെ അങ്കണവാടി ടീച്ചറോട് സിനിമാ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി .
പൊന്നാനി പൊലിസിലാണ് ഇതുസംബന്ധമായി അങ്കണവാടി ടീച്ചര്‍ പരാതി നല്‍കിയത്. അങ്കണവാടി ഹെല്‍പ്പറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഷാനവാസ് മോശം വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു .
തുടര്‍ന്ന് തളര്‍ന്ന് വീണ ടീച്ചറെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അങ്കണവാടി ഹെല്‍പ്പറെ നിയമിക്കുന്നത് സുതാര്യമല്ലെന്നും വാര്‍ഡ് മെംബറുടെ താല്‍പര്യം മാത്രമാണ് നോക്കിയത്. ഇത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് ഷാനവാസിന്റെ വിശദികരണം. നേരത്തേ ഈ അങ്കണവാടിയുടെ മതില്‍ അന്യായമായി പൊളിച്ചത് ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."