ലൈഫ് മിഷന് വിവാദം: മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു, യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷന് വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിപ്പിച്ചു. വടക്കാഞ്ചേരി വിവാദ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്.
കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്.റെഡ് ക്രസന്റുമായി തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ വിളിപ്പിച്ചത്.
ധാരണാ പത്രം ഒപ്പുവെച്ച ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് വിളിച്ചുവരുത്തും. ലൈഫ് മിഷന് ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."