HOME
DETAILS
MAL
ശ്രീലങ്കന്‍ സ്ഫോടന പരമ്പര: മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
backup
April 21 2019 | 15:04 PM
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഇന്ന് നടന്ന സ്ഫോടന പരമ്പരയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ദരിച്ചാണ് സുഷമ സ്വരാജ് പറഞ്ഞത്.
ലക്ഷ്മി, നാരാണ് ചന്ദ്രശേഖര്‍, രമേശ് എന്നിവരാണ് മരണപ്പെട്ട ഇന്ത്യക്കാര്‍. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ മലയാളിയും കാസര്‍കോട് സ്വദേശിനിയുമായ പി.എസ് റസീന മരണപ്പെട്ട വിവരം സ്ഥിരീകരിച്ചിരുന്നു.
സ്ഫോടന പരമ്പരയില്‍ 207 പേര് കൊല്ലപ്പെടുകയും 450ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."