മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതില്‍ അഴിമതി നടത്തി: കെ.ടി ജലീലിനെതിരേ പുതിയ ആരോപണം
കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതി നടത്തിയെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇടപാടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും സി.പി.എമ്മിനും പങ്കുണ്ടെന്ന് ഫിറോസ് ആരോപിച്ചു.മലയാളം സര്‍വകലാശാലയ്ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്സ്പേര്‍ട്ട് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്ന് പി.കെ ഫിറോസ് വ്യക്തമാക്കി.
കെ.ടി ജലീല്‍ ഇടപെട്ടാണ് ഭൂമിക്ക് പണം അനുവദിച്ചത്. 16 കോടി 63 ലക്ഷം രൂപ വില നിശ്ചയിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒന്‍പത് കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു.ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും അന്വേഷണം വേണമെന്നും പി,കെ ഫിറോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."