സംസ്ഥാനത്ത് 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സര്‍വിസ് വൈകും. 56382 കായംകുളം എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം എറണാകുളം പാസഞ്ചര്‍, 66303 എറണാകുളം കൊല്ലം പാസഞ്ചര്‍, 56381 ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. 56380 ആലപ്പുഴ വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ 45 മിനിട്ട് തുറവൂരിനും കുമ്പളത്തിനുമിടയില്‍ പിടിച്ചിടും.
12218 ഛത്തിസ്ഗഡ് കൊച്ചുവേളി സമ്പര്‍ക്കക്രാന്തി ദ്വൈവാര എക്‌സ്പ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിട്ട് പിടിച്ചിടും.12484 അമൃത്സര്‍ കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 23ന് 15 മിനിട്ട് എറണാകുളം സൗത്തിലും, 19262 പോര്‍ബന്തര്‍ കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 27ന് 15 മിനിട്ട് എറണാകുളം സൗത്തിലും പിടിച്ചിടുമെന്ന് റെയിവേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."