HOME
DETAILS

സി.പി.എം തരംതാണ രാഷ്ട്രീയം കളിക്കുന്നു: കെ.പി.എ മജീദ്

  
backup
April 21 2019 | 18:04 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%82%e0%b4%a4%e0%b4%be%e0%b4%a3-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af

 

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സി.പി.എം തരംതാണ രാഷ്ട്രീയം കളിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അരോപിച്ചു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പണം വിതറിയും സ്ഥാനാര്‍ഥികള്‍ക്കെതിരേ കള്ളക്കേസുകള്‍ ചമച്ചും യു.ഡി.എഫിനെ പരാജയപ്പെടുത്താനാണ് പലമണ്ഡലങ്ങളിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒളികാമറ വിഷയത്തില്‍ കോഴിക്കോട് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ പൊലിസ് കേസെടുത്തത് ഇതിനുദാഹരണമാണ്. സര്‍ക്കാര്‍ നിയമോപദേശം തേടിയ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ എ. വിജയരാഘവന്‍ നടത്തിയ മോശമായ പരാമര്‍ശത്തില്‍ യാതൊരു നടപടിയുമുണ്ടാവില്ല. പീഡനക്കേസ് ചുമത്താവുന്ന വ്യക്തമായ തെളിവുകളുണ്ടായിട്ടും സര്‍ക്കാര്‍ കണ്ണടക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന വിവേചനം പരാജയ ഭീതിയുടെ ഉദാഹരണമാണ്.


കോഴിക്കോട് മണ്ഡലത്തില്‍ വീടുകളില്‍ കയറി പണം വിതരണം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പൊന്നാനിയില്‍ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനു പോലും ഇറങ്ങുന്നില്ല. തിരുവനന്തപുരത്തും വടകരയിലും സി.പി.എം, ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കി വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ സി.പി.എം വാങ്ങാനാണ് ധാരണ. ഏറ്റവും അവസാനം വര്‍ഗീയത മുഖമുദ്രയാക്കിയ ആര്‍. സുഗതന്റെ ഹിന്ദു പാര്‍ലമെന്റിന്റെ പിന്തുണയും സി.പി.എം സ്വീകരിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ മരണമണി മുഴങ്ങിയതിനുദാഹരണമാണിത്. കനത്ത പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടാവുകയെന്നും മജീദ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago