HOME
DETAILS
MAL
ആറ്റിങ്ങൽ സ്വദേശി സഊദിയിലെ റാക്കയിൽ നിര്യാതനായി
backup
August 20 2020 | 13:08 PM
ദമാം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കൊടുവഴന്നൂർ പരേതരായ മുഹമ്മദ് ഇബ്രാഹിം കുഞ്ഞ് ഫാത്തിമ ബീവി എന്നിവരുടെ മകൻ അബ്ദുൽ ജബ്ബാർ ( 49) ഹൃദയാഘാതം മൂലം റാക്ക ഗാമ ആശുപത്രിയിൽ വച്ച് നിര്യാതനായി. റാക്ക യിലെ പ്രമുഖ ഡെക്കോർ സ്ഥാപനമായ അലി അബ്ദുൽ ഹാദി കമ്പനിയിൽ നാലര വർഷമായി ഡ്രൈവർ ജോലിചെയ്യുന്ന അബ്ദുൽ ജബ്ബാരിന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ജോലികഴിഞ്ഞ് റൂമിൽ എത്തുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതി നെ തുടർന്ന് സഹപ്രവർത്തകർ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സമീനയാണ് ഭാര്യ. വിദ്യാർത്ഥികളായ നസറുദ്ദീൻ ഷാ, അസ്ലം എന്നിവർ മക്കളാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി കബറട ക്കുന്നതിന് നാസ് വക്കവും അൽകോ ബാർ കെഎംസിസി വെൽഫയർ വിഭാഗവും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."