വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ആരോപണം
പട്ടാമ്പി: പട്ടാമ്പി നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം നടത്തിയ പൊതുപരിപാടിയില്‍നിന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഒഴിവാക്കിയ വാര്‍ത്ത വാസ്തവ വിരുദ്ധമാണന്ന്് ചെയര്മാന് കെ.പി വാപ്പുട്ടി അറിയിച്ചു.
നിര്‍വഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ പരിപാടിയിലേക്ക് പ്രസ്്തുത കൗണ്‍സിലര്‍മാരെ ക്ഷണിച്ചതണെന്നും മൂന്ന് കൗണ്‍സിലര്‍മാര്‍ ഫോണ്‍ എടുക്കാത്തത് കാരണം പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്ന പരാതി ഉന്നയിച്ചത്.
ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി ആരോപണം നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കാതെ നടത്തിയിട്ടുള്ളതാണന്ന് കെ.പി വാപ്പുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വികലാംഗ കോര്‍പ്പറേഷനില്‍നിന്നാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്.
നിര്‍വഹണ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നഗരസഭ ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തി കൊണ്ടിരിക്കുന്ന ചില ചര്‍ച്ചകളും കോലാഹലങ്ങളും തികച്ചും രാഷ്ട്രീയ പ്രേരിതമാണന്ന് ചെയര്മാന് കെ.പി വാപ്പുട്ടി പത്രകുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."