എട്ടുമാസമായി തൊഴിൽ തർക്കത്തിൽ പെട്ട് ദുരിതമനുഭവിച്ച തൊഴിലാളികൾ നാടണഞ്ഞു
ദമാം: മാസത്തോളമായി കിഴക്കൻ സഊദിയിലെ ജുബൈലിൽ ദുരിതമനുഭവിച്ചു വന്നിരുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ തൊഴിലാളികൾ നാടണഞ്ഞു. അമ്പതോളം ഓളം തൊഴിലാളികളിൽ മുപ്പത്തിനാല് പേരടങ്ങുന്ന ആദ്യ സംഘത്തിനാണ് നാട്ടിൽ പോകാൻ നടപടിക്രമങ്ങൾ പൂർത്തിയായത് . തൊഴിലാളികളുടെ അപേക്ഷ പരിഗണിച്ച് ജുബൈൽ കെഎംസിസി യാണ് കമ്പനിയുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും മറ്റ് എല്ലാവിധ സഹായങ്ങളും നൽകിപ്പോന്നിരുന്നത്.
എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസ് ലഭ്യമാക്കുന്നതിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം , രാജേഷ് കായംകുളം എന്നിവർ രംഗത്തുണ്ടായിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവശ്യ കമ്മറ്റി പന്ത്രണ്ട് ടിക്കറ്റും ,ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന എലൈറ്റ് എക്സ്ട്രൂഷൻ ഉടമ ആർ.ഹരികുമാറിന്റെ സഹായത്തോടെ ജുബൈൽ കെഎംസിസി പതിനൊന്ന് ടിക്കറ്റും നൽകി. കേരളം, തമിഴ്നാട്, കർണാടകം, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ദുരിതത്തിലായിരുന്നത്.
സഊദി കെഎംസിസി നാഷണൽ കമ്മറ്റി ഓഡിറ്റർ യൂ.എ.റഹീം, ഈസ്റ്റേൺ കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ, ജുബൈൽ കെഎംസിസി വൈസ് പ്രസിഡന്റ് അസ്ഹർ അമീൻ, ജോയിന്റ് സെക്രട്ടറി അസീസ് ഉണ്ണിയാൽ, പോർട്ട് ഏരിയാ പ്രസിഡന്റ് റാഫി കൂട്ടായി, എ.ആർ.സലാം ആലപ്പുഴ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."