സമസ്ത സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷയില്‍ എം.ഐ.സിക്ക് റാങ്ക് തിളക്കം
മലപ്പുറം: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷയില്‍ അത്താണിക്കല്‍ എം.ഐ.സി മദ്‌റസക്ക് റാങ്ക്തിളക്കം. അഞ്ചാംതരം പൊതുപരീക്ഷയില്‍ സ്ഥാപനത്തിലെ പി.കെ മിര്‍ഫ മൂന്നാംറാങ്ക് നേടി. പത്താം തരം പൊതു പരീക്ഷയില്‍ പരീക്ഷക്കിരുന്ന 71 പേരില്‍ 62 പേര്‍ക്ക് ഡിസ്റ്റിങ്ഷനും മറ്റുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടി. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ മികച്ച വിജയമാണ് എം.ഐ.സി നേടിയത്.
ഉന്നത വിജയത്തിനു വിദ്യാര്‍ഥികളെ പ്രാപ്തരാക്കിയ അധ്യാപകരേയും, റാങ്ക് ജേതാവിനേയും എം.ഐ.സി മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. റാങ്ക് നേടിയ വിദ്യാര്‍ഥിക്കുള്ള ഉപഹാരം ടി.വി ഇബ്രാഹീം എം.എല്‍.എ സമ്മാനിച്ചു. ട്രഷറര്‍ എ.എം കുഞ്ഞാന്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പി.എ സലാം, വൈസ് പ്രസിഡന്റുമാരായ പി.കുഞ്ഞുട്ടി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.സി ഷാഹു ഹാജി, എന്‍.മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പ്രൊഫ.സി.മുഹമ്മദ്, സെക്രട്ടറിമാരായ പി.അലി മൗലവി, കെ.ഇസ്മാഈല്‍ മാസ്റ്റര്‍, പി.സലീം, സി. കുഞ്ഞുമുഹമ്മദ്, സദര്‍ മുഅല്ലിം ടി.പി നൂറുദ്ദീന്‍ യമാനി, എന്‍.പി മൊയ്തീന്‍, കെ.അസീസ് മാസ്റ്റര്‍, ടി.വി ഇസ്മാഈല്‍, ശംസുദ്ദീന്‍ യമാനി, കുഞ്ഞിമുഹമ്മദ് മോങ്ങം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."