കനയ്യക്ക് വോട്ടുതേടി നേതാക്കളുടെ വന്‍ പട
പട്‌ന: ബിഹാറിലെ ബെഗുസരായിലെ ഇടതുസ്ഥാനാര്‍ഥിയും ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവുമായ കനയ്യകുമാറിന് വോട്ടുതേടി രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗത്തെ വന്‍ പട എത്തുന്നു. ഇന്നലെ ബിഹാര്‍ സി.പി.ഐ ഘടകം ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു.
സീതാറാം യെച്ചൂരി, സുധാകര്‍ റെഡ്ഡി, ഡി. രാജ എന്നിവര്‍ക്ക് പുറമെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍, തമിഴ്-കന്നഡ നടന്‍ പ്രകാശ് രാജ് തുടങ്ങിയവരും പ്രചാരണത്തിനെത്തും.
കനയ്യ കുമാറിനെ വിജയിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രകാശ് രാജ് ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പിന് വന്‍സ്വീകാര്യതയാണുള്ളത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ കനയ്യക്കുവേണ്ടി നടി സ്വര ഭാസ്‌കറും എത്തി.
മണ്ഡലത്തില്‍ ത്രികോണ മത്സരമാണ്. ബി.ജെ.പി മുന്നണിയുടെ ഗിരിരാജ് സിങിനും ആര്‍.ജെ.ഡി മുന്നണിയുടെ തന്‍വീര്‍ ഹുസൈനും എതിരേയാണ് കനയ്യ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."