കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണ യു.ഡി.എഫിന്
കണ്ണൂര്‍: കണ്ണൂരില്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്് വിമത വിഭാഗമായ ഐക്യ ജനാധിപത്യ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണു യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നു രാഗേഷ് പ്രഖ്യാപിച്ചത്.
മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണിതെന്നും പ്രാദേശിക വിഷയങ്ങള്‍ക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുപാധിക പിന്തുണയാണു യു.ഡി.എഫിനു നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തിപകരാനാണു തീരുമാനം.
രാജ്യം അപകടത്തിലാകുന്ന സാഹചര്യം കണക്കിലെടുത്താണു യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ തീരുമാനത്തിനു മുന്‍പ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും രാഗേഷ് വ്യക്തമാക്കി.
രാഹുല്‍ കായക്കൂല്‍, എം.വി പ്രദീപ് കുമാര്‍, ഡി. സനാദ്, പി.കെ രഞ്ജിത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."