വാണിമേലിനെ ദുഃഖത്തിലാഴ്ത്തി സി.കെ വിടവാങ്ങി
വാണിമേല്‍: അഞ്ചു പതിറ്റാണ്ടിലേറെ കാലം നാദാപുരത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന സി.കെ മമ്മു മാസ്റ്റര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് തിരിക്കുന്നതിനിടെ സി.കെ ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു.
നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായും വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായി തുടരുന്നതിനിടെയാണ് അന്ത്യം. വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, മാനേജര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടു തവണ വാണിമേല്‍ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് പത്തു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഉണ്ടായ ആകസ്മിക മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ പിതാവ് കൂടിയാണ്.
ഇന്നലെ രാവിലെ 11-ാടെ വാണിമേല്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ട്രഷറര്‍ എം.കെ യൂനുസ് ഖാന്‍, സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സെക്രട്ടറി എന്‍.സി അബൂബക്കര്‍, യു.സി രാമന്‍, സത്യന്‍ മൊകേരി, മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍, അഹ്മദ്കുട്ടി ഉണ്ണികുളം, പി. ശാദുലി, പി. അമ്മദ് മാസ്റ്റര്‍, എം.സി വടകര, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ അനുശോചനമറിയിച്ചു.
അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, പി.പി ചാത്തു, പി.എ ആന്റണി, സി. സൂപ്പി മാസ്റ്റര്‍, എന്‍.കെ മൂസ മാസ്റ്റര്‍, സി.വി അശോകന്‍, കെ. ലോകനാഥന്‍, ജോണി മുല്ലക്കുന്നേല്‍, ടി.കെ ആലി ഹസ്സന്‍, വി.പി അഹ്മദ് അമ്പലക്കണ്ടി, അബ്ദുറഹ്മാന്‍, കവൂര്‍ ജലീല്‍, എം.എ വാണിമേല്‍, ഇ.എ റഹ്മാന്‍, തേങ്ങലക്കണ്ടി അബ്ദുല്ല, എം.കെ മജീദ്, കെ.പി ശിഹാബ്, സി.വി മൊയ്തീന്‍ ഹാജി, പൊടിപ്പില്‍ മൂസ, കാനമ്പറ്റ മമ്മു ഹാജി സംസാരിച്ചു. അഷ്‌റഫ് കൊറ്റാല സ്വാഗതവും കെ.വി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."