HOME
DETAILS

ശ്രീലങ്കന്‍ സ്‌ഫോടനം: മരണം 290 ആയി; ഒരു ബോംബ് നിര്‍വ്വീര്യമാക്കി, 24 പേര്‍ അറസ്റ്റില്‍,

  
backup
April 22 2019 | 03:04 AM

world-another-bomb-defused-near-colombo-airport

കൊളംബോ: ലോകത്തെ നടുക്കി ഞായറാഴ്ച രാവിലെ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയിലെ മരണം 290 ആയി. 500ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പത്തുവര്‍ഷം മുമ്പ് ആഭ്യന്തര യുദ്ധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകതയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം, സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൊളംബോക്ക് സമീപം രണ്ടിടത്തു നിന്നായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ കൊളംബോ വിമനത്താവളത്തിനടുത്ത് നിന്ന് ഒരു പൈപ്പ് ബോംബ് കണ്ടെടുത്തു. ഇത് നിര്‍വ്വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലായിരുന്നു ബോംബ് കിടന്നിരുന്നത്.

ഞായറാഴ്ച രാവിലെ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ക്രിസ്ത്യന്‍ പള്ളികളേയും ഹോട്ടലുകളേയും കേന്ദ്രീകരിച്ച് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയടക്കം അഞ്ച് ഇന്ത്യക്കാരും ഇതില്‍ ഉള്‍പെടുന്നു.

മുന്നറിയിപ്പ് ലഭിച്ചു, സംഭവിച്ചത് സുരക്ഷാ വീഴ്ച
എന്‍ ടി ജെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊളംബൊയിലെ പ്രധാന പള്ളികള്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മിഷനും നേരെ ഭീകരവാദസംഘടനയായ എന്‍.ടി.ജെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഈ മാസം പതിനൊന്നിന് പൊലിസ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. എന്തുകൊണ്ട് മുന്‍കരുതലെടുത്തില്ലെന്ന് അന്വേഷിക്കേണ്ടതാണെന്നും വിക്രമസിംഗെ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍.ടി.ജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. എന്നാല്‍ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രിലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago