നാനാത്വവും ബഹുസ്വരതയുമാണ് പ്രപഞ്ചത്തിന്റെ ആത്മാവ്: സമദാനി
കോഴിക്കോട്: വൈവിധ്യവും വൈജാത്യവും നിറഞ്ഞ നാനാത്വവും ബഹുസ്വരതയുമാണ് പ്രപഞ്ചത്തിന്റെ ആത്മാവെന്നും ഏകശിലാ മനോഭാവം സങ്കുചിതമാണ് വിഭാവനം ചെയ്യുന്നതെന്നും എം.പി അബ്ദുസ്സമദ് സമദാനി. സമസ്ത 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിന്റെ ഭാഗമായി 'സൗഹൃദത്തിന്റെ മലയാള മോഡല്‍' വിഷയത്തില്‍ രാമനാട്ടുകരയില്‍ നടന്ന എസ്.വൈ.എസ് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. മലയമ്മ അബൂബക്കര്‍ ഫൈസി വിഷയാവതരണം നടത്തി.
ഡോ. സ്വാമി ആത്മാനന്ദ തീര്‍ഥ, കെ.ഇ.എന്‍ കുഞ്ഞമ്മദ് പ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി മോഡറേറ്ററായിരുന്നു. പി.കെ മാനു സാഹിബ്, അഷ്റഫ് ബാഖവി ചാലിയം, ഖാസി അബൂബക്കര്‍ മുസ്ലിയാര്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, ബാബു പാണ്ടികശാല, പി.സി അഹമ്മദ്കുട്ടി ഹാജി, അബ്ദുല്‍ ഖാദര്‍ കൊളത്തറ, മൊയ്തീന് കോയ കൊട്ടേടത്ത് പ്രസംഗിച്ചു.
ജന. കണ്‍വീനര്‍ റസാഖ് ഹാജി മായനാട് സ്വാഗതവും കണ്‍വീനര്‍ ഹിഫ്ളു റഹ്മാന് പരുത്തിപ്പാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."