ജില്ലാ പഞ്ചായത്ത് ഗ്രാമസഭ; പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: കലക്ടര്‍
' ജില്ലാപഞ്ചായത്ത് ജനോപകാരപ്രദമായ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നു'
കാസര്‍കോട്: പദ്ധതികള്‍ രൂപീകരിക്കുന്നതു കൂടാതെ സമയബന്ധിതമായി നടപ്പാക്കണമെന്നും ജില്ലാകലക്ടര്‍ കെ ജിവന്‍ ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സ്ത്രീ സൗഹൃദവും വികലാംഗ സൗഹൃദവും വയോജന സൗഹൃദവുമായ പദ്ധതികളാകണം രൂപീകരിച്ചു നടപ്പാക്കേണ്ടതെന്നും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജനോപകാരപ്രദമായ നിരവധി വികസന പദ്ധതികള്‍ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണെന്നും കൂടുതല്‍ മാതൃകാപരമായ പദ്ധതികളുമായി നിലവിലെ സാഹചര്യത്തിലും ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ 12-ാം പഞ്ചവല്‍സര പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഡോ. സി തമ്പാന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ 2017-18 വാര്‍ഷിക പദ്ധതി കരട് പ്രാജക്ട് നിര്‍ദേശം അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."