മട്ടന്നൂരില്‍ 12 പേര് കൂടി ചികിത്സ തേടി
മട്ടന്നൂര്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും മട്ടന്നൂരില്‍ ഡെങ്കിപ്പനി ബാധിതവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 12 പേര് പനി ബാധിച്ച് മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച എട്ടു പേരും ചൊവ്വാഴ്ച നാലു പേരുമാണ് ഡെങ്കി ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇതിനു പുറമേ പരിയാരം മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രിയിലും പനി ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടവരുമുണ്ട്. മട്ടന്നൂരിന്റെ പരിസര പ്രദേശങ്ങളായ പൊറോറ, ആണിക്കരി, ഏളന്നൂര്‍, അയ്യല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമീപ പഞ്ചായത്തുകളില്‍ നിന്നുമാണ് ഇപ്പോള്‍ പനി ബാധിതര്‍ എത്തുന്നത്. മട്ടന്നൂര്‍ ഗവ.ആശുപത്രിയിലെ വാര്‍ഡ് പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞു. ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മട്ടന്നൂരില്‍ ചികിത്സ തേടിയവരുടെ മാത്രം കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."