സച്ചിതരുടെ പാത പിന്തുടരണം: ഉമര്‍ കോയ തങ്ങള്‍
പയ്യന്നൂര്‍: ഇസ്‌ലാമിക ചരിത്ര സംഭവങ്ങളുടെ പുനര്‍വായനക്കു പൂര്‍വികരും സച്ചരിതരുമായ മുന്‍ഗാമികളുടെ മാര്‍ഗം അവലംഭിക്കലാണ് അഭികാമ്യമെന്നും അതാണ് യഥാര്‍ഥ വഴിയെന്നും ആ പാത പിന്തുടരണമെന്നും സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എ. ഉമര്‍ കോയ തങ്ങള്‍. കരമുട്ടം മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സഘടിപ്പിച്ച ബറാഅത്ത് രാവ് കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാംപയിന്റെ ഭാഗമായി മദ്‌റസാ തലങ്ങളില്‍ കുടുംബസദസുകള്‍ പ്രബന്ധരചന, ക്വിസ് മത്സരം, തിലാവതുല്‍ ഖുര്‍ആന്‍, ദുആ മജ്‌ലിസ്, മധുര പലഹാര വിതരണം എന്നിവ നടക്കും.
ഇ.വി അബ്ദുല്‍കരീം മൗലവി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം പദ്ധതി വിശദീകരിച്ചു. കെ.വി ഇബ്രാഹിം മൗലവി മുഖ്യപ്രഭാഷണം നടത്തി. നവാസ് ദാരിമി, വി.പി.പി ഹമീദ് മാടായി, നജീബ് മുട്ടം, എം.പി മൊയ്തീന്‍ ഹാജി, യൂസഫ് ഹാജി, കെ. മൊയ്തീന്‍കുഞ്ഞി ഹാജി, ഹസന്‍ ഹാജി നെരുവമ്പ്രം, അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്ല മൗലവി, ബഷീര്‍ മൗലവി, നവാസ് ഫാറൂഖ്പള്ളി, മൊയ്തീന്‍ കുഞ്ഞി കരമുട്ടം, ഒ.ടി ബഷീര്‍, ടി. മുഹമ്മദ് മൗലവി സംസാരിച്ചു. അബ്ദുറഹ്മാന്‍ സഅദി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."