കിമ്മുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇരു കൊറിയകളിലുമായി സൈനിക നീക്കം ശക്തമായിരിക്കെ കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ഥ സാഹചര്യത്തില്‍ ചര്‍ച്ച നടക്കുമെന്നും ട്രംപ് ബ്ലൂംബെര്‍ഗ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കിംജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നത് മൂലം നല്ലത് സംഭവിക്കുമെങ്കില്‍ താന്‍ അതിന് തയാറാകുമെന്നും കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി കണക്കാക്കുമെന്നുമാണ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
ഇതുവരെ അധികാരത്തിലിരിക്കുന്ന ഒരു യു.എസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിനാല്‍ ട്രംപിന്റെ തീരുമാനം രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് യു.എസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. പ്രകോപനപരമായ നയമാണ് ഉ. കൊറിയ പിന്തുടരുന്നത്. അത് തിരുത്തിയ ശേഷമേ ചര്‍ച്ചക്ക് സാധ്യതയുള്ളൂവെന്ന് സ്പൈസര്‍ പറഞ്ഞു. ആണവ പരീക്ഷണം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണവരുത്തിയ ശേഷമേ ചര്‍ച്ചയുണ്ടാകൂ എന്നാണ് വൈറ്റ് ഹൗസ് നല്കുന്ന സൂചന. ഏകാധിപതികളോട് ട്രംപ് മൃദുസമീപനം സ്വീകരിക്കുന്നതാണ് പ്രസ്താവന തെളിയിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."