അകത്തോ പുറത്തോ; എ.എ.പി നേതാവ് ബിശ്വസിന്റെ നിലപാട് ഇന്നറിയാം
ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസ് ഇന്ന് തന്റെ നിലപാട് വ്യക്തമാക്കും. ബിശ്വാസിനെതിരായ അട്ടിമറി ആരോപണത്തെ ചൊല്ലിയുള്ള അസ്വസ്ഥതകള്‍ തുടരുന്നതിനിടെയാണ് നീക്കം.
കുമാര്‍ ബിശ്വാസിന്റെ വര്‍ധിച്ചുവരുന്ന ബിജെപി ബന്ധമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്. ഒരു നല്ല ശതമാനം ആപ് എം.എല്‍.എമാരുമായി ബിശ്വാസ് ബി.ജെ.പി കൂടാരം കയറാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് അമാനത്തുള്ള ഖാന് ആരോപിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഗാസിയബാദിലെ വീട്ടില്‍ ബിശ്വാസുമായി കൂടിക്കാഴ്ച നടത്തിരുന്നു. താനും മനീഷും ബിശ്വാസും അടങ്ങുന്ന മൂന്നംഗ സംഘമാണ് ആം ആദ്മി പാര്‍ട്ടിയെന്ന പ്രസ്ഥാനത്തിന് തന്റെ വീട്ടില്‍ തുടക്കം കുറിച്ചതെന്ന് കൂടിക്കാഴ്ചക്ക് മുമ്പ് കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹം തങ്ങളുടെ പോരാട്ടത്തിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിയാണെന്ന് കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
കുമാര്‍ ബിശ്വാസിനെതിരെ അട്ടിമറി ആരോപണം ഉന്നയിച്ച അമാനത്തുള്ള ഖാനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."