ബഹ്‌റൈന്‍ കെ.എം.സി.സി മൂന്നാമത് സോക്കര്‍ ലീഗ് മത്സങ്ങള്‍ക്ക് വ്യാഴാഴ്ച കിക്കോഫ്
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാമത് സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെയ് 4, 5,6,7, 13 തീയതികളിലായി സിഞ്ചിലെ അല്‍ അഹ് ലി സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മല്‍സരങ്ങള്‍ നടക്കുക. ഇതില്‍ മെയ് 13നാണ് ഫൈനല്‍ എന്നും സംഘാടകര്‍ വിശദീകരിച്ചു.
കെ എം സി സിയുടെ 9 ജില്ലാ, ഏരിയാ കമ്മിറ്റികളും 3 ഗസ്റ്റ് ടീമുകളും അടക്കം 12 ടീമുകളാണ് ഇത്തവണ ബൂട്ടണിയുന്നത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, സൗത്ത് സോണ്‍ ജില്ലാ കമ്മിറ്റികളും മുഹറഖ്, ഹമദ് ടൗണ്‍, ജിദ്ഹഫ്‌സ് ഏരീയാ കമ്മിറ്റികളും ഇതില്‍ ഉള്‍പ്പെടും. പ്രശസ്തമായ ഐഡിയ മാര്‍ട്ട് ഗ്രൂപ്പ് ട്രോഫിക്കും റോയല്‍ഫോര്‍ഡ് റണ്ണേഴ്‌സ് അപ്പിനും വേണ്ടിയാണ് ഈ വര്‍ഷത്തെ മത്സരമെന്നും സംഘാടകര്‍ അറിയിച്ചു.
ബഹ്‌റൈനിലെ പ്രശസ്ത ഫുട്ബാള്‍ ക്ലബ്ബുകളായ ലുലു ബഹ്‌റൈന്‍ എഫ് സി, മാട്ടൂല്‍ എഫ് സി, ബുദയ്യ എഫ് സി എന്നിവര്‍ ഗസ്റ്റ് ടീമുകളായിരിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു വരുന്ന സോക്കര്‍ ലീഗില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. കാല്‍പന്തുകളിയുടെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങള്‍ മെയ് നാലിന് വൈകിട്ട് 7.30ന് ടീമുകളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടുകൂടിയാണ് ആരംഭിക്കുക.
ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്യങ്ങളും സംഘടനാ പ്രമുഖരും ഫുട്ബാള്‍ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
നിസാര്‍ ഉസ്മാന്‍ ചെയര്‍മാനും മൊയ്തീന്‍കുട്ടി കൊണ്ടോട്ടി ജനറല്‍ കണ്‍വീനറും അശ്‌റഫ് കക്കണ്ടി ചീഫ് കോ ഓര്‍ഡിനേറ്ററും പി വി മന്‍സൂര്‍ , ടി പി നൗഷാദ്, ഷാജഹാന്‍ ഹമദ് ടൗണ്‍, ഫൈസല്‍ കണ്ടിത്താഴ എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായ വിപുലമായ കമ്മറ്റിയാണ് ലീഗീന് മേല്‍നോട്ടം വഹിക്കുന്നത്. ശിഹാബ് പ്ലസ് മീഡിയാ കണ്‍വീനറാണ്.
ഇഖ്ബാല്‍ താനൂര്‍, സലാം മമ്പാട്ടുമൂല, യസീദ് മലയമ്മ, അഷ്‌കര്‍ വടകര, അഹ്മദ് കണ്ണൂര്‍, അഫ്‌സല്‍ മലപ്പുറം, ഖാദര്‍ മൂല, റഫീഖ് കാസര്‍കോട്, സമീര്‍ ടൂറിസ്റ്റ് എന്നിവരാണു മറ്റു കമ്മറ്റി ഭാരവാഹികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333453535, 3622399, 39835230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ മ്മേളനത്തില്‍ നിസാര്‍ ഉസ്മാന്‍, മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, അഷ്‌റഫ് കക്കണ്ടി, ഗഫൂര്‍ കൈപ്പമംഗലം പി വി മന്‍സൂര്‍,ഷാഫി പാറക്കട്ട, ഫൈസല്‍ ഗലാലി, ഷാജഹാന്‍ ഹമദ്ടൗണ്‍, അഷ്‌കര്‍ വടകര, സലാം മമ്പാട്ടുമൂല, എ പി ഫൈസല്‍ വില്യാപ്പള്ളി, ബാദുഷ തേവലക്കര, അഷ്‌റഫ് (ഐഡിയാ മാര്‍ട്ട്), നാസര്‍ (ഐഡിയാ മാര്‍ട്ട്), ശിഹാബ് പ്ലസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."