ഗതാഗത ക്രമീകരണം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും മെയ് 5 രാവിലെ 7 മുതല്‍ പിറ്റേന്ന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്നുളള ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷ്യന്‍ ആശുപത്രി മുന്‍വശം ഫാത്തിമ നഗര്‍, ഇക്കണ്ടവാര്യര്‍ ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വിസ് നടത്തും. മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്നുളള ബസുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വിസ് നടത്തും. മണ്ണുത്തി ഭാഗത്ത് നിന്നുളള ബസുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വിസ് നടത്തുക. മുക്കാട്ടുകര, നെല്ലങ്കര ഭാഗത്ത് നിന്നുളള ബസുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പൂക്കാവ് ജംഗ്ഷന്‍, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ തിരികെ സര്‍വിസ് നടത്തണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല ഭാഗത്ത് നിന്നുളള ബസുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലത്തുംപാടം റോഡ് വഴി അശ്വിനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വിസ് നടത്തേണ്ടതാണ്. മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്നുളള ബസുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വനി ജംഗ്ഷനില്‍ നിന്നും നേരെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതേ വഴിയിലൂടെ തിരിച്ചു സര്‍വിസ് നടത്തണം. ചേറൂര്‍, പളളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്നുളള ബസുകള്‍ ബാലഭവന്‍ വഴി ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി അശ്വിനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്റില്‍ പ്രവേശിക്കണം. ഇന്റഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വിസ് നടത്തണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍ തുടങ്ങി പൂങ്കുന്നം വഴി വരുന്ന ബസുകള്‍ പാട്ടുരായ്ക്കല്‍ അശ്വനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരന്‍ നമ്പ്യാര്‍ റോഡ് വഴി വടക്കേസ്റ്റാന്റില്‍ എത്തി അശ്വനി ജംഗ്ഷന്‍ പൂങ്കുന്നം വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. വാടാനപ്പിളളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളില്‍ നിന്നുളള ബസുകള്‍ പടിഞ്ഞാറെകോട്ടയില്‍ താല്‍കാലികമായി തയ്യാറാക്കുന്ന ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് തിരികെ സര്‍വിസ് നടത്തണം.കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്ന് തിരികെ സര്‍വിസ് നടത്തണം. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിളളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുണ്ടുപ്പാലം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് അവിടെ നിന്ന് തിരികെ സര്‍വിസ് നടത്തണം. സ്വരാജ് റൗണ്ടില്‍ മെയ് 5 രാവിലെ 5 മുതല്‍ പൂരം അവസാനിക്കുന്നത് വരെ യാതൊരു വിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് കോലോത്തുപാടം ഇന്‍ഡോര്‍ സ്റ്റേഡിയം അക്വാട്ടികിന് സമീപമുളള കോര്‍പ്പറേഷന്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."