HOME
DETAILS
MAL
ജലനിധിക്കായി തടയണ നിര്‍മിക്കുന്നു
backup
May 03 2017 | 20:05 PM
കരുവാരകുണ്ട്: അന്‍പത് ലക്ഷം രുപ ചിലവഴിച്ച് കല്കുണ്ട് കപ്പിലാം തോട്ടത്തിനു സമീപം ഒലിപ്പുഴയില്‍ തടയണ നിര്‍മിക്കുന്നു.
326 ഗുണഭോക്താക്കള്‍ക്ക് വേണ്ടി 1 കോടി 49 ലക്ഷം രുപ ചെലവഴിച്ച് നടപ്പാക്കിയ ചേരിയിലെ പദ്ധതിക്ക് വേണ്ടി നിര്‍മിച്ച കിണറില്‍ വെള്ളമില്ലാത്തതിന്റെ പേരിലാണ് വീണ്ടും അരക്കോടിയോളം രൂപ ചെലവഴിച്ച് തടയണ നിര്‍മിക്കുന്നത്. വേണ്ടത്രെ ആസൂത്രണം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് ആരോപണം.
പഞ്ചായത്തില്‍ ജലനിധിക്ക് വേണ്ടി മൊത്തം ഒന്‍പതര കോടിയാണ് ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."