റിയാസ് മുസ്ലിയാരുടെ കുടുംബത്തിന് വീട്: നിര്‍മാണം ഉടന്‍ തുടങ്ങും
കാസര്‍കോട്: പഴയചൂരി ജുമാ മസ്ജിദില്‍ കൊല ചെയ്യപ്പെട്ട റിയാസ് മുസ്ലിയാരുടെ കുടുംബത്തിനു മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വദേശമായ കുടകില്‍ നിര്‍മിച്ചു നല്കുന്ന വീടിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇതിനായി മടിക്കേരി ഹോഡുവാട വില്ലേജില്‍ പതിനൊന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങി കഴിഞ്ഞ മാസം 24ന് മടിക്കേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ കമ്മിറ്റി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, സി.ടി അഹമ്മദലി, എ അബ്ദുല്‍ റഹ്മാന്, പി മുഹമ്മദ് കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബദുല്ല, കെ.എം ഷംസുദ്ദീന് ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."