അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് പരിശോധന
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. പദ്ധതി നടത്തിപ്പിലും നടപടികളിലും വന്‍ അഴമിതി നടന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
2016 - 17 വര്‍ഷത്തെ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികളില്‍ ഒത്തുകളി നടന്നതായി വ്യപക പരാതി ഉയര്‍ന്നിരുന്നതായി പറയുന്നു. എല്ലാ പ്രവര്‍ത്തികളും എസ്റ്റിമേറ്റ് തുകക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുള്ളതെന്നും എല്ലാ ടെന്‍ഡറുകളിലും രണ്ട് പേര്‍ മാത്രം പങ്കെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുളള പ്രവര്‍ത്തികള്‍ ഇ-ടെന്‍ഡര്‍ നടത്തണം എന്ന വ്യവസ്ഥയെ മറികടക്കാന്‍ പ്രവര്‍ത്തികളെല്ലാം അഞ്ച് ലക്ഷം രൂപയില്‍ താഴെയാക്കി ടെന്‍ഡര്‍ നടത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ജില്ലാ വികസന സമിതിയുടെ അംഗീകരമില്ലാതെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ കരാറുകാരനെ നേരിട്ട് എല്‍പ്പിച്ച് പ്രവര്‍ത്തികള്‍ നടത്തുന്ന രീതിയാണ് നിലനില്‍ക്കുന്നതെന്നും ഇതിന് പിന്നില്‍ വമ്പന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ആരോപണമുണ്ട്. പൂമല അംഗനവാടി നവീകരണം, ഓടക്കാലിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം തുടങ്ങി എല്ലാ പ്രവര്‍ത്തികളിലും അഴിമതി നടന്നതായും വ്യപാക പരാതിയുണ്ട്. വരള്‍ച്ചയെ തുടര്‍ന്നുള്ള കുടിവെള്ള വിതരണത്തില്‍ പോലും രാഷ്ട്രീയ വിവേചനം കാണിച്ചതായും എട്ടാം വാര്‍ഡിലേക്കുള്ള കുടിവെള്ളം പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള കിണറിലേക്ക് ഒഴുക്കികളഞ്ഞതിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഭരണത്തിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ഓടക്കാലി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."