മുണ്ടംപാലം അത്താണി റോഡില്‍ കനാല്‍ പാലം അപകടാവസ്ഥയില്‍
കാക്കനാട് : തൃക്കാക്കര മുണ്ടംപാലം അത്താണി പി.ഡബ്ലിയു.ഡി റോഡില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കനാല്‍ പാലം ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍. മുണ്ടംപാലം കരുണാലയത്തിന് സമീപം പെരിയാര്‍ വാലിക്ക് കുറകെ മുപ്പത് വര്‍ഷം മുമ്പ് നിര്‍മിച്ച പാലമാണ് അപകടത്തിലായത്. പാലത്തിന്റെ അടിഭാഗത്ത് നിന്നു കോണ്‍ക്രീറ്റും തുരുമ്പെടുത്ത കമ്പികളും അടര്‍ന്നു വീണ നിലയിലാണ്.
ഭാരം കയറ്റിയ ടോറസുകളും കുടിവെള്ള ടാങ്കറുകളും അടക്കമുള്ള ഹെവി വാഹനങ്ങള്‍ നിരന്തരം കടന്ന് പോകുന്ന റോഡിലെ പാലമാണ് അപകടാവസ്ഥയിലായത്. പാലത്തിന്റെ അടിഭാഗത്തെ കമ്പികള്‍ പുറമെ കാണാവുന്ന അവസ്ഥയില്‍ തുരുമ്പെടുത്തു നിലയിലാണ്. തുരുമ്പിച്ച കമ്പികള്‍ കോണ്‍ക്രീറ്റില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. അടിയന്തരമായി ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പാലം അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പാലത്തിന്റെ അടി ഭാഗത്തെ കോണ്‍ക്രീറ്റ് പൂര്‍ണമായും അടര്‍ന്ന് വീണ് ദ്രവിച്ച കമ്പികള്‍ പുറത്ത് കാണാവുന്ന അവസ്ഥ നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിരിക്കുകയാണ്.പാലത്തിന്റെ ശോചനീയാവസ്ഥ കാണിച്ചു കൊണ്ട് മൂന്ന് വര്‍ഷം മുമ്പ് മുസ്ലീം ലീഗ് ശാഖ കമ്മിറ്റി പിഡബ്ലിയു വകുപ്പില്‍ പരാതി കൊടുത്തതാണ്. അന്വേഷണ പ്രഹസനം നടത്തി പോയതല്ലാതെ മേല്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ലയെന്നും,വലിയ ദുരന്തങ്ങള്‍ക്ക് ശേഷം മാത്രം നടപടിയെടുക്കുന്ന പതിവ് ശൈലി തിരുത്തി ജനങ്ങളുടെ ഭീതിക്ക് പരിഹാരമുണ്ടാക്കുവാന്‍ അധികാരികള്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
അടിയന്തിരമായി ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണം ,പാലത്തിന്റെ പുനര്‍നിര്‍മാണം ഉടനെ ആരംഭിക്കണം,തുടങ്ങീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സമരരംഗത്തേക്ക് ഇറങ്ങുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."