സപ്ലൈക്കോ ആദായ വില്‍പനശാലയ്‌ക്കെതിരേ പരാതി
പാലാ: സിവില്‍ സപ്ലൈസിന്റെ കീഴിലുള്ള സപ്ലൈകോ ആദായ വില്‍പന ശാലയുടെ പ്രവര്‍ത്തനം തോന്നുംപടിയെന്ന് ആക്ഷേപം. ദിവസേന വിവിധ സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് അടഞ്ഞുകിടക്കുന്ന വിപണന കേന്ദ്രം നിത്യകാഴ്ചയായി മാറിയിരിക്കുന്നു.
മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ തീപിടിച്ച വിലയില്‍ വില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ഇത്തരം സ്ഥാപനങ്ങള്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.
പാലാ ടി.ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ അടഞ്ഞുകിടക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും എത്തുന്നവരെയാണ് മുന്നറിയിപ്പില്ലാത്ത കടമുടക്കം ഏറെ വലയ്ക്കുന്നത്. അറ്റക്കുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്നാണ് കഴിഞ്ഞദിവസം പേപ്പറിലെഴുതി ഒട്ടിച്ചിരുന്നു. എന്നാല്‍ പലസ്ഥലങ്ങളിലും അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ ഭാഗീകമായെങ്കിലും തുറന്നുകൊടുക്കാറുണ്ട്. കഴിഞ്ഞ മാസത്തിലും കട പലദിവസങ്ങളിലും അടഞ്ഞുകിടന്നതായി നാട്ടുകാര്‍ പറയുന്നു. ഉപഭോക്താക്കളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ നിയമനടപടിക്ക് തയാറെടുക്കുകയാണ് വിവിധ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."