HOME
DETAILS
MAL
മുന്‍ ചെയര്‍മാനോട് അനാദരവെന്ന്
backup
May 04 2017 | 01:05 AM
തൊടുപുഴ: മുന്‍ മുനിസിപ്പല്‍ ചെയര്മാന് ടി.ജെ ജോസഫിന്റെ നിര്യാണത്തോട് അനുബന്ധിച്ച് കുമ്മംകല്ലില്‍ സ്ഥാപിച്ചിരുന്ന ഫള്ക്സ് ബോര്‍ഡ് അഴിച്ച് നഗരസഭയുടെ മാലിന്യ ലോറിയില്‍ കയറ്റി കൊണ്ടുപോയതിനെതിരേ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം.
വേറെയും ഫ്ളക്സുകള്‍ അവിടെയുണ്ടായിരുന്നിട്ടും ഒരെണ്ണം മാത്രം അഴിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത് മനഃപൂര്‍വമാണെന്ന് വിഷയം ഉന്നയിച്ച കോണ്‍ഗ്രസിലെ പി.എ ഷാഹുല്‍ ഹമീദ് ആരോപിച്ചു. ബന്ധപ്പെട്ട ജീവനക്കാരോട് വിശദീകരണം ചോദിക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നഗരസഭാ വാഹനത്തിന്റെ ഡ്രൈവറെ കൗണ്‍സില്‍ യോഗഹാളിലേയ്ക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമല്ല ഫ്ളക്സ് നീക്കിയതെന്ന് ഉദ്യോഗസ്ഥന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."