'മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തെ അവഗണിക്കുന്നു'
ശാസ്താംകോട്ട: പാര്‍ട്ടി തലങ്ങളിലും അധികാരത്തിന്റെ വിവിധ ശ്രേണികളിലും അര്‍ഹമായ അവസരം നല്‍കാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന് നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി കുറ്റപ്പെടുത്തി.
നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ ശൂരനാട് സൗത്ത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ജനസംഖ്യയില്‍ 27ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന് ആറ് മന്ത്രിപദവി ലഭിച്ചപ്പോള്‍ സ്വല്‍പം കൂടിയെന്ന സന്ദേഹത്തില്‍ സാമൂഹിക നീതിയെക്കുറിച്ച് ഉറക്കെ ചിന്തിക്കുകയും വാചാലമായി ശബ്ദിക്കുകയും ചന്ദ്രഹാസം ഇളക്കുകയും ചെയ്തവര്‍ കേരളത്തില്‍ ധാരാളമുണ്ടായി. എന്നാല്‍ മുന്‍പ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഒന്നും ഇപ്പോള്‍ രണ്ടും മന്ത്രിസ്ഥാനം മാത്രമായി മുസ്‌ലിം പ്രാതിനിധ്യം ചുരുങ്ങിയപ്പോള്‍ ഇത്തരം രാഷ്ട്രീയ-സാമൂഹിക നീതി വക്താക്കള്‍ യാതൊന്നും ഉരിയാടാതെ കാണാമറയത്ത് നില്‍ക്കുന്നതെന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്ന് എ.റഹികുട്ടി ആവശ്യപ്പെട്ടു.
പതാരം ദേവി ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ സംഘടനാ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി.
നേതാക്കളായ വൈ.എ.സമദ്, പുരക്കുന്നില്‍ അഷ്‌റഫ്, എം. പൂക്കുഞ്ഞ്, പോരുവഴി ജലീല്‍, സി.എ.ബഷീര്‍കുട്ടി, എ.നാസറുദ്ദീന്‍, എ.ഷംസുദ്ദീന്‍, എം.നൂറുദ്ദീന്‍കുട്ടി, എ.ഖുറേഷി, മജീദ് റാവുത്തര്‍, ബഷീര്‍ മുകളുംപുറത്ത്, എ.ലത്തീഫ്, സയ്യിദ് സുലൈമാന്‍, ഷിബിന്‍ കബീര്‍, എം.ജമാലുദ്ദീന്‍, എം.ബഷീര്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."