HOME
DETAILS
MAL
കടലാക്രമണം; കടല്‍ ഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം
backup
May 04 2017 | 01:05 AM
കൊല്ലം: ശക്തമായ കടലാക്രമണം നേരിടുന്ന കൊല്ലം മുണ്ടയ്ക്കല്‍ പാപനാശം തീരദേശം സംരക്ഷിക്കുന്നതിനു പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
കടലാക്രമണ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്. തീരദേശത്ത് നിര്‍മിച്ചിരുന്ന രണ്ട് കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കുകളും കടലാക്രമണത്തില്‍ തകര്‍ന്നിരിക്കുന്നു.
ആയിരക്കണക്കിന് ആളുകള്‍ പിതൃബലിക്കായി എത്തിച്ചേരുന്ന ജില്ലയിലെ പ്രമുഖ തീരദേശത്തെ നിലനിര്‍ത്താന്‍ കടല്‍ഭിത്തി നിര്‍മാണം അനിവാര്യമാണെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."