കെ.എം മാണി ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നതെങ്ങനെ: ബിനോയ് വിശ്വം
തിരുവനന്തപുരം: കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരേസമയം വിലപേശുകയായിരുന്ന കെ.എം മാണി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവായതെന്നു സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റില്‍ പറയുന്നു.,
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെ.എം മാണിയുടെ പാര്‍ട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നത്? ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത്? ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം രണ്ടക്ഷരങ്ങളുടേത്? മാത്രമാണെന്നുണ്ടെങ്കില്‍ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം? ആ വേര്‍തിരിവിന്റെ വരനേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണോ? കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ല. വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."