HOME
DETAILS
MAL
സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
backup
May 04 2017 | 10:05 AM
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതു താല്‍പര്യ ഹരജി സുപ്രിം കോടതി തള്ളി. ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു.ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹരജി സമര്‍പ്പിച്ചത്.
ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇക്കാര്യം കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."