വാര്‍ത്ത ചിത്രീകരിക്കാനെത്തിയ ചാനല്‍ സംഘത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആക്രമിച്ചു സംഭവം ചാത്തന്നൂര്‍ ബസ് ഡിപ്പോയില്‍ കാമറാമാനെ വളഞ്ഞിട്ടു തല്ലി
കൊല്ലം: ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ വാര്‍ത്ത ചിത്രീകരിക്കാനെത്തിയ ചാനല്‍ സംഘത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആക്രമിച്ചു.
ഡിപ്പോയിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സി.ഐ.ടി.യു സമ്മേളനത്തിന് പോയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം. മീഡിയാവണ്‍ കാമറാമാന്‍ അരുണ്‍ മോഹന്‍, റിപ്പോര്‍ട്ടര്‍ ശ്യാം ആര്‍. ബാബു, ഡ്രൈവര്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്.
ചാനലിന് വിവരം നല്‍കിയെന്ന പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഡിപ്പോയിലെ സി.ഐ.ടി.യു പ്രവര്‍ത്തകരാണ് ആക്രമിച്ചത്. കാമറാമാന്‍ അരുണ്‍ മോഹനെ സി.ഐ.ടി.യു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുകയും കാമറ തല്ലിതകര്‍ക്കുകയും ചെയ്തു. സി.ഐ.ടി.യു സമ്മേളനത്തിനെന്ന പേരില്‍ ചാത്തന്നൂര്‍ ഡിപ്പോയില്‍ യൂനിയന്‍ പ്രവര്‍ത്തകരും നേതാക്കളും കൂട്ട അവധിയെടുത്തതോടെ ഡിപ്പോയിലെ 30ഓളം സര്‍വ്വീസ് മുടങ്ങിയിരുന്നു. ഈ വാര്‍ത്ത ചിത്രീകരിക്കാനാണ് ചാനല്‍ സംഘം എത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ കാമറമാന്‍ അരുണ്‍മോഹന്‍, റിപ്പോര്‍ട്ടര്‍ ശ്യാം ആര്‍. ബാബു, ഡ്രൈവര്‍ ഷാനവാസ് എന്നിവരും പൊതുപ്രവര്‍ത്തകനായ സുനിലും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കെ.യു.ഡബ്ല്യൂ.ജെ കൊല്ലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
കെ.യു.ഡബ്ല്യൂ.ജെ പ്രതിഷേധിച്ചു
കൊല്ലം: ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ വാര്‍ത്ത ചിത്രീകരിക്കാനെത്തിയ മീഡിയവണ്‍ ചാനല്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ ഭാരവാഹികള്‍ സിറ്റി പൊലിസ് കമ്മിഷണറെയും ചാത്തന്നൂര്‍ എസിപിയെയും ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ സത്വര നിയമ നടപടി കൈക്കൊള്ളണമെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി വിമല്‍കുമാറും സെക്രട്ടറി ഡി ജയകൃഷ്ണനും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ വാര്‍ത്ത ചിത്രീകരിക്കാന്‍ പോയ മീഡിയവണ്‍ ചാനല്‍ സംഘത്തെ ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി റഹിം സെക്രട്ടറി ബി എസ് പ്രസന്നനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."