കള്‍ച്ചറല്‍ ടൂറിസം ഫെസ്റ്റിനു തുടക്കമായി
തിരുവനന്തപുരം: കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വെല്‍ഫെയര്‍ കോപറേറ്റിവ് സൊസൈറ്റി സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ടൂറിസം ഫെസ്റ്റിനു തുടക്കമായി. കനക്കുന്നില്‍ നടന്ന ചടങ്ങള്‍ സിനിമാ താരം സാജന് സൂര്യ പരിപാടി ഉദ്ഘാടനം ചെയ്തു. സംവിധായകന് സജിന്‍ ലാല്‍, നടി കൃഷ്ണ, ബി. ശശിധരന്, അഡ്വ. പ്രഭാകരന്, അനിത, എല്‍.ബി ദിലീപ് കുമാര്‍ പങ്കെടുത്തു.
കേരളത്തിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് മേള ഒരുക്കിയിട്ടുള്ളത്. അന്യംനിന്നുപോയ കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും കൂടെ ടൂറിസം വികസന രംഗത്തു കേരളത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയുമാണ് മേളയുടെ ലക്ഷ്യം. ടൂറിസത്തിന്റെയും കള്‍ച്ചറല്‍ മേഖലകളുടെയും ഉന്നമനത്തിനായി കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വെല്‍ഫെയര്‍ കോപറേറ്റിവ് സൊസൈറ്റി. മേളയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ്സ് ഷോ, ലേസര്‍ ഷോ, പ്രദര്‍ശന വില്‍പ്പന മേള തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ സംഗീതവും ഹാസ്യവും നൃത്തവും സമന്വയിച്ചു കൊണ്ടുള്ള പരിപാടികളും അരങ്ങേറും. മെയ് 16ന് മേള സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."